മലപ്പുറം: നിയമസഭാ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട്. നിലമ്പൂരിന്റ സമീപ മണ്ഡലങ്ങളായ വണ്ടുർ, ഏറനാട് മണ്ഡലങ്ങളിലെ സ്ഥിര താമസക്കാരായ സിപിഎം പ്രവർത്തകരെ നിലമ്പൂരിലെ വോട്ടർപട്ടികയിൽ തിരുകി കയറ്റുന്നു എന്നാണ് യുഡിഎഫ് ഉയർത്തുന്ന ആരോപണം. ......
മൂന്നു പെൺമക്കളെയും രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനേഴുകാരനെ വിവാഹം ചെയ്തു. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം.......
കൊച്ചി : സിനിമാസെറ്റിൽ ലഹരിഒഴുക്ക് നിരീക്ഷിക്കാൻ പോയ പൊലീസ് ഏമാൻമാര് എവിടെ? ചോദ്യം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരോടാണെങ്കിൽ ഉത്തരം പ്രതീക്ഷിക്കേണ്ട. സിനിമാസെറ്റിലെ ലഹരിഒഴുക്ക് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാൻ പോയ ഉദ്യേഗസ്ഥര്‍ ഇപ്പോൾ എവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ......
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സുപ്രിംകോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം മുസ്ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐ ആരോപിക്കുന്നത്. ......
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രാധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. അമേരിക്കയിൽ നിന്നും തഹാവൂര്‍ റാണയുമായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തും. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതി ചുങ്കമാണ് ട്രംപ് ചുമത്തിയിരുന്നത്. ......

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് യാത്രപുറപ്പെടുന്ന കെഎംസിസി നേതാക്കൾ വിവിധ ഭാരവാഹികൾ കടുംബങ്ങൾ ഉൾപ്പടെയുള്ള വർക്ക് യാത്രയയപ്പ് സംഗമം കെഎംസിസി ഹാളിൽ സംഘടിപ്പിച്ചു ..
ഇസ്ലാമിക വിശ്വാസ കർമ്മങ്ങളുടെ മുഴുവൻ ലക്ഷ്യവും ആശയവും സന്നിവേശിക്കപ്പെട്ട കർമ്മമാണ് ഹജ്ജെന്നും ത്യാഗ സഹനങ്ങളെ സ്മരിക്കുന്നതിനൊപ്പം സർവ്വ സമർപ്പണം ചെയ്യലാണ് ഹജ്ജ് നമ്മെ പഠിപ്പിക്കുന്നത് എന്ന് ഹജ്ജ് സന്ദേശ പ്രസംഗത്തിൽ മുനീർ സലഫി ഉത്ബോധിപ്പിച്ചു . ഉപദേശക സമിതി ചെയർമാൻ എം പി ഷാഫി ഹാജി ഉത്ഘാടനം നിർവഹിച്ചു പഴയ കാല ഹജ്ജ് യാത്രകളുംത്യാഗവും അനുഭവങ്ങളും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു സഹനമാണ് ഏത് പ്രതിസന്ധിയിലും ഹാജി ശീലമാക്കേണ്ടതെന്ന് ഉണർത്തി
ശരീഫ് ദാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു പ്രവാസി ഹജ്ജ് യാത്രികരുടെ പാസ്പോർട്ട് ഹാജറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കെഎംസിസി ഖത്തർ നടത്തിയ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഏറെ സമയം നീട്ടി ക്കിട്ടിയ സന്തോഷവും അതിന് വേണ്ടി പരിശ്രമിച്ച മുസ്ലിം ലീഗ്നേതാവും എം പി യുമായ ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ ശ്രമവും സേവനവും പ്രത്യേകം പ്രശംസിക്കുകയൂം അഭിന ന്ദിക്കുകയും ചെയ്തു ഈ വിഷയത്തിൽ ഖത്തർ എംബസി യുടെ സഹായകരമായ പിന്തുണയും പ്രവാസികൾക്ക് അനുഗ്രഹമായി .
ഉപദേശക സമിതി ഭാരവാഹികളായ എസ് എ എം ബഷീർ , അബ്ദു നാസർ നാച്ചി സംസ്ഥാന വൈസ് പ്രസിഡണ്ട് അജ്മൽനബീൽ ഡോ ബഹാഉദ്ധീൻ ഹുദവി സംസാരിച്ചു. ......
ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ സാഹിത്യ കായിക മത്സരങ്ങളായ നവോത്സവ് 2K24 ന് 2025 ഏപ്രിൽ 17 വ്യാഴം പുനരാരംഭം കുറിക്കും .
കലാ കായിക മത്സരങ്ങളുടെ ഒരുത്സവ കാലം എന്ന പ്രമേയത്തിൽ തുടക്കം കുറിച്ച പരിപാടി
കെഎംസിസി വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ സാഹിബിന്റെ വിയോഗത്തെ തുടർന്നാണ് നിർത്തിവെച്ചത് . മത്സര തുടർച്ചയുടെ ഭാഗമായി പഞ്ച ഗുസ്തി , ചെസ് മത്സരം, കാരംസ് തുടങ്ങി വിവിധ കായിക മത്സരങ്ങളോടെയാണ് പരിപാടികൾ തുടക്കം കുറിക്കുന്നത് . ......

ആധാർ വിവരങ്ങൾ കാർഡും കടലാസു ഒഴിവാക്കി ആപ്പിലൂടെയാക്കി കേന്ദ്ര വിവരസാങ്കേതീക മന്ത്രാലയം.
ഫിസിക്കൽ കാർഡുകളുടേയും,ഫോട്ടോകോപ്പികളുടേയും ആവശ്യം ഒഴിവാക്കി, മുഖം തിരിച്ചറിയൽ രീതിയും,ഡിജിറ്റൽ പരിശോധനാ സൗകര്യങ്ങളും ഉൾപ്പെടുന്ന പുതിയ ആധാർ ആപ്പാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
ആധാർ സംവാദിന്റെ മൂന്നാം പതിപ്പിലാണ് കേന്ദ്ര വിവര സാങ്കേതീക മന്ത്രി അശ്വനി വൈഷ്ണവ് ആണ് ആപ്പ് അവതരിപ്പിച്ചത്.നിലവിൽ ബീറ്റ പരിശോധനയിലുള്ള പുതിയ ആപ്പ് അവരുടെ വ്യക്തമായ സമ്മതത്തോടെ സുരക്ഷിതമായ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. "ഇപ്പോൾ ഒരു ടാപ്പിലൂടെ, ഉപയോക്താക്കൾക്ക് ആവശ്യമായ ഡാറ്റ മാത്രമെ പങ്കിടാനാകു, ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങളുടെ പൂർണ്ണ നിയന്ത്രണം നൽകുന്നു", കേന്ദ്രമന്ത്രി വൈഷ്ണവ് എക്സിൽ പങ്കിട്ട ഒരു പോസ്റ്റിൽ പറഞ്ഞു.
മേലിൽ ഉപയോക്താക്കൾ തങ്ങളുടെ ആധാർകാർഡോ, ഫോട്ടോ കോപ്പികളൊ നൽകേണ്ടതില്ല.
പുതിയ ആപ്പുവഴിയുള്ള പരിശോധന UPI പെയ്മെന്റുകളുടെ സമാന രീതിയിൽ പ്രവർത്തിക്കും.
ഉപയോക്താകരൾക്ക് ഹോട്ടലുകൾ, ഷോപ്പുകൾ, എയർപോർട്ടുകൾ തുടങ്ങിയ ഇടങ്ങളിലും, മറ്റു വെരിഫിക്കേഷൻ പോയിന്റുകളിലും ക്യു ആർ കോഡുകൾ സ്കാൻ ചെയ്ത്കൊണ്ട് അവരുടെ ഐഡന്റിറ്റി ക്രമീകരിക്കാനാകും, തങ്ങളുടെ ആധാർകാർഡോ, ഫോട്ടൊ കോപ്പികളൊ നൽകേണ്ടതില്ല",കേന്ദ്രമന്ത്രിട്വിറ്ററിൽ കുറിക്കുന്നു.
ദൈനംദിന സാഹചര്യങ്ങൾക്കായുള്ള ആപ്പിൻ്റെ സൗകര്യം വീഡിയോയിലൂടെ പങ്കുവെച്ചു. ......
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു- ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാവും.
ഏപ്രിൽ 12 മുതൽ 21 വരെയാണ് വിഷു- ഈസ്റ്റർ സബ്സിഡി വിപണി സജ്ജീകരിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റുകൾ 14 ജില്ലാ കേന്ദ്രങ്ങൾ ഉൾപ്പെടെ 170 വിപണന കേന്ദ്രങ്ങളാണ് ഉണ്ടായിരിക്കുക. ......